Sara Joseph
1934 സെപ്റ്റംബർ 14 നു ജനിച്ചു.പിതാവ് വർക്കി .എം . മാത്യു, മാതാവ് സാറാമ്മ.
തിരുവനന്തപുരം കോട്ടൺ ഹിൽ ഹൈസ്ക്കൂൾ , വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം, ബി എസ് സി ബിരുദധാരിണി. 1969 ൽ ആദ്യനോവൽ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. 1979 ൽ നാർമടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.അസ്തമയം, വെള്ളിരേഖകൾ,അർച്ചന, മുറിപ്പാടുകൾ, പവിഴമുത്ത്, കെടാത്ത കൈത്തിരി, ആ മനുഷ്യൻ നീ തന്നെ , ദൈവമക്കൾ , ഗ്രഹണം, അഗ്നിശുദ്ധി, ചിന്നമ്മു, പ്രിയേ മാപ്പുതരൂ , വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരം എന്നീ നോവലുകളും, പെൺ മനസ്സുകൾ (ലഘു നോവൽ ) ഗുണിതം തെറ്റിയ കണക്കുകൾ, ഇണങ്ങാത്ത മുഖങ്ങൾ, ഒറ്റപ്പെട്ട നിമിഷങ്ങൾ , സാറാ തോമസിന്റെ കഥകൾ, തെളിയാത്ത കൈരേഖകൾ (കഥാ സമാഹാരങ്ങൾ )എന്നിവയുമാണ് പ്രധാന കൃതികൾ
അസ്തമയം, പവിഴമുത്ത് , അർച്ചന , മുറിപ്പാടുകൾ എന്നീ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്.മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്കാരമായ “ മണിമുഴക്കത്തി”ന് സംസ്ഥാന ചലച്ചിത്ര അവാർഡും പ്രാദേശിക ചലച്ചിത്രത്തിനുള്ള രജത കമലവും ലഭിച്ചു.സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും കേരള ഫിലിം സർട്ടിഫിക്കേഷൻ കമ്മറ്റിയിലും അംഗമായിരുന്നു.ഭർത്താവ് : ഡോ. തോമസ് സക്കറിയ
മക്കൾ : ശോഭ, ദീപ
വിലാസം: പ്രശാന്ത്, നന്ദാവനം റോഡ്, തിരുവനന്തപുരം - 695 033
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Shayanam |
Sara Joseph |
MP Sukumaran Nair |
MP Sukumaran Nair |
2000 |
MP Sukumaran Nair |
Aalohari Aanandam |
Sara Joseph |
Shyama Prasad |
Shyama Prasad |
2023 U |
Shyama Prasad |
Available Web Series : 0
Available Short Movies : 0